വിഷരഹിത പച്ചക്കറി വാങ്ങാം; നേമത്ത് ഓണച്ചന്ത തയ്യാറാകുന്നു
ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ആശയവുമായി നേമം ബ്ലോക്ക് പഞ്ചായത്തില്‍ ഓണചന്തകള്‍ ഒരുങ്ങുന്നു. ബ്ലോക്കിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകള്‍, നേമം, സിറ്റി കോര്പ്പറേഷന് എന്നിവിടങ്ങളിലുമായി ഒമ്പത് ഇടത്താണ് ഓണച്ചന്തകള്‍ തയ്യാറാകുന്നത്. ആഗസ്റ്റ് 20 മുതല്‍ ഇവ പ്രവര്‍ത്തിച്ചു തുടങ്ങും.
കര്‍ഷകര്‍ക്കും വാങ്ങാനെത്തുന്നവര്‍ക്കും ഒരുപോലെ ലാഭകരമാണ് ഓണച്ചന്തകള്‍. കര്‍ഷകര്‍ക്ക് വിപണി വിലയെക്കാള്‍ 10 ശതമാനം അധികം തുക നല്‍കിയാണ് കൃഷിവകുപ്പ് പച്ചക്കറികള്‍ ശേഖരിക്കുന്നത്. മാത്രമല്ല വാങ്ങാനെത്തുന്നവര്‍ക്ക് പൊതുവിപണിയിലെ വിലയേക്കാള്‍ 30 ശതമാനം വിലക്കുറവില്‍ പച്ചക്കറി വാങ്ങാനുള്ള സൗകര്യവുമുണ്ട്.
ഓണച്ചന്തകള്‍ക്കായി കര്‍ഷകരില്‍ നിന്നും പരമാവധി പച്ചക്കറികള്‍ ശേഖരിക്കും. ഇതിനായി ബ്ലോക്കിന് കീഴില്‍ വിളയിക്കുന്ന പച്ചക്കറി ഇനങ്ങളുടെ വിവര ശേഖരണം നടക്കുന്നുണ്ട്. ഏതൊക്കെ ഇനങ്ങള്‍ എത്ര ടണ്‍ ഉത്പാദിപ്പിച്ചു എന്ന് അറിഞ്ഞ ശേഷം ബ്ലോക്കിന് കീഴില്‍ ലഭിക്കാത്ത പച്ചക്കറി ഇനങ്ങള്‍ ഹോര്‍ട്ടി കോര്‍പ്പിന്റെ സഹായത്തോടെ എത്തിക്കുമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലത പറഞ്ഞു.
അതത് പഞ്ചായത്തുകളിലെ കൃഷി ഓഫീസര്‍മാര്‍ക്കാകും ഓണച്ചന്തകളുടെ പൂര്‍ണ ചുമതല. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാകും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കുക. മലയിന്‍കീഴ് കൃഷി ഭവന്റെ ഓണച്ചന്ത നേമം ബ്ലോക്ക് ഓഫീസ് പരിസരത്താകും പ്രവര്‍ത്തിക്കുക. ആഗസ്റ്റ് 24 ഉത്രാട ദിനത്തില്‍ ഓണച്ചന്ത അവസാനിക്കും. എല്ലാ ദിവസവും 30 ശതമാനം വിലക്കിഴിവില്‍ പച്ചക്കറി വാങ്ങാനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
(പി.ആര്.പി. 2026/2018)
- Log in to post comments