മുലയൂട്ടല്‍ വാരാചരണം: താനാളൂരില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു
വനിത ശിശു വികസന വകുപ്പ് ആഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ മുലയുട്ടല്‍ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി താനാളൂര്‍ പഞ്ചായത്ത് താനൂര്‍ ഐ.സി.ഡി.എസുമായി സഹകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ശിശുകളുടെ സമയാസമയങ്ങളിലെ പരിചരണത്തെക്കുറിച്ചും മൂലയുട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും അമ്മമാരില്‍ അവബോധമുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മുലയൂട്ടല്‍ വാരാചരണം. താനാളൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം കനിവ് ഓഡിറ്റോറിയത്തില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ റസാഖ് ഉദ്ഘാടനം ചെയ്തു. ശിശു വികസന പദ്ധതി ഓഫീസര്‍ ടി.സുമംഗല മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എം.മല്ലിക.അംഗങ്ങളായ ആബിദ ഫൈസല്‍ ഇ.സുജ, പ്ലാനിങ്ങ് കമ്മിറ്റി അംഗം മുജീബ് താനാളൂര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇ.എച്ച് അമൃത, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം.കനകവല്ലി, കവയത്രി കമലാക്ഷി, കനിവ് ട്രസ്റ്റ് സെക്രട്ടറി പി. ചെറിയാവ, അംഗനവാടി വര്‍ക്കര്‍ വി. ശ്രീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി വിവിധ മത്സരങ്ങളും നടത്തി. ബേബി ഷോ മത്സരത്തില്‍ കാറ്റഗറി ഒന്നില്‍ ആര്യശ്രിയും കാറ്റഗറി രണ്ടില്‍ അലനും ജേതാക്കളായി.
- Log in to post comments