Post Category
അനാഥ, അഗതി മന്ദിരങ്ങള്‍ക്കുള്ള ഗ്രാന്റ് കുടിശ്ശിക വിതരണം
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലേക്ക് കൈമാറിയ ജില്ലയിലെ അനാഥാലയങ്ങള്‍ക്കും വൃദ്ധസദനങ്ങള്‍ക്കും മറ്റു അഗതി മന്ദിരങ്ങള്‍ക്കുമായി 2017-18 സാമ്പത്തിക വര്‍ഷം ലഭിക്കേണ്ടിയിരുന്ന ഗ്രാന്റ് കുടിശ്ശിക 2 കോടി 83 ലക്ഷം രൂപ ജില്ലാ പഞ്ചായത്തില്‍ ലഭ്യമായി.
56 യത്തീംഖാനകള്‍ക്ക് 2 കോടി 79 ലക്ഷം രൂപയും പാണ്ടിക്കാട് സല്‍വ കെയര്‍ വൃദ്ധസദനത്തിന് ഒരു ലക്ഷം രൂപയും തുവ്വൂര്‍ വിമല ഹൃദയാലയത്തിന് 3.68 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ആകെ 2,83,91,977 രൂപയാണ് ഈ ഇനത്തില്‍ ലഭ്യമായത്. തൊട്ടടുത്ത ദിവസം തന്നെ ഈ തുക വിതരണം ചെയ്യുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മലപ്പുറം ഉള്‍പ്പെടെ രണ്ടു ജില്ലകള്‍ക്കാണ് ഗ്രാന്റ് ലഭിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. ഈ തുകയാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.
date
- Log in to post comments