Post Category
താളിയോലകള്‍ സംരക്ഷിക്കും
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പില്‍ സൂക്ഷിച്ചിട്ടുളള താളിയോലകളിലും പുസ്തകത്തിലുമുളള വിവിധ രാമായണങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് എട്ടിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടറേറ്റില്‍ പുരാരേഖാ, പുരാവസ്തു, മ്യൂസിയം, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഉദ്ഘാടനം ചെയ്യും. അതോടനുബന്ധിച്ച് സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരുടെ പക്കലുളള അപൂര്‍വ്വങ്ങളായ താളിയോലകള്‍ ആര്‍ക്കൈവ്‌സ് വകുപ്പ് സൗജന്യമായി സംരക്ഷിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8304999478.
date
- Log in to post comments