Skip to main content

എഡ്യുകെയര്‍ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതി - മംഗള്‍യാന്‍ ഷോ ഇന്ന്

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയായ എഡ്യുകെയര്‍. അക്കാദമിക മികവിനു പുറമെ കുട്ടിയെ സമസ്ത മേഖലയിലും പരിപോഷിപ്പിക്കുകയും പരിരക്ഷ നല്‍കുകയുമാണ് ഈ പദ്ധതിതിലൂടെ. പദ്ധതിയുടെസ പ്രധാന ഊന്നല്‍ മേഖലയായ പ്രതിഭാ പോഷണ പരിപാടിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനെ വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്ര പരിപോഷണ പരിപാടിയാണ് മംഗള്‍യാന്‍ ഷോ. ഇന്ന് (ആഗസ്റ്റ് 5) വൈകീട്ട് 5.30 മണിക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ തിയേറ്റര്‍ സാങ്കേതികതയും ശാസ്ത്ര നടന്ന വിസ്മയവും ഒന്നിച്ചുവതരിപ്പിക്കുകയാണ് പ്രതിഭാധനരായ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ശാസ്ത്ര പ്രചരണത്തിനും ശാസ്ത്ര തല്‍പരത വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിജ്ഞാനവും വിസ്മയവും കൂടി ഉള്‍ച്ചേര്‍ത്താണ് മംഗള്‍യാന്‍ ഷോ അവതരിപ്പിക്കപ്പെടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വെച്ച ടാലന്റ് ലാബ് പദ്ധതിയുടെ മാതൃക കുടിയാണിത്. ഇതോടൊപ്പം വിദ്യാഭ്യാസ വകുപ്പും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, വനംവകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ ഷോര്‍ട്ട്ഫിലിം മത്സരത്തിലെ വിജയിച്ച പ്രത്ഭകലകളെ കൂടി അംഗീകരിക്കുന്നുണ്ട്. ശാസ്ത്രം, കല, സംസ്‌കാരം, ആരോഗ്യ-കായികരംഗം, സാങ്കേതിക നൈപുണി തുടങ്ങിയ എല്ലാ മേഖലകളിലും പ്രതിഭ പരിപോഷണത്തിനുളള വേദിയൊരുക്കുകയാണ് ജില്ലാപഞ്ചായത്ത് ഇത്തരം പരിപാടികളിലൂടെ. മംഗള്‍യാന്‍ഷോ.
 '

date