പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഒറ്റപ്പെട്ട സ്തീകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കും
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, 25 മുതല്‍ 50 വയസ് വരെ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിധവകള്‍ക്കായി (35 വയസിനുമേല്‍ പ്രായമുള്ള അവിഹാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹതരായ അമ്മമാര്‍ എന്നിവര്‍) ത്രിദിന സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കും. പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ പട്ടികജാതി കോര്‍പ്പറേഷന്‍ മുഖേന നാല് ശതമാനം പലിശയ്ക്ക് 10 ലക്ഷം രൂപ വരെ സ്വയം തൊഴില്‍ വായ്പ, നിബന്ധനകള്‍ക്ക് വിധേയമായി അനുവദിക്കും. അപേക്ഷകയുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. വിധവ പെന്‍ഷന്‍ സ്‌കീമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മേല്‍ നിബന്ധനകള്‍ പാലിക്കുന്ന അപേക്ഷകര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗസ്ഥ ജാമ്യം/വസ്തു ജാമ്യം നല്‍കേണ്ട ഈ വായ്പയ്ക്ക് ഏഴ് വര്‍ഷമാണ് തിരിച്ചടവ് കാലാവധി.
താത്പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നിന്നും സ്വയം തൊഴില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയ്തു ആവശ്യമായ രേഖകളോടൊപ്പം (വിധവ/വിവാഹമോചിതയാണെന്ന് തെളിയിക്കുന്ന രേഖ ഉള്‍പ്പെടെ) 20ന് മുമ്പ് തിരുവനന്തപുരം/എറണാകുളം/കോഴിക്കോട് മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.kswdc.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
പി.എന്‍.എക്‌സ്.3479/18
- Log in to post comments