Skip to main content

സപ്ലൈകോ ഓണം - ബക്രീദ് ഫെയര്‍ സംസ്ഥാനതല ഉദ്ഘാടനം  ഇന്ന് (ആഗസ്റ്റ് 9) മുഖ്യമന്ത്രി നിര്‍വഹിക്കും

ഉത്സവകാലത്തെ കമ്പോള ഇടപെടല്‍ ശക്തമാക്കി ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും പൊതുവിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളില്‍ സപ്ലൈകോ ഓണം-ബക്രീദ് മാര്‍ക്കറ്റുകളും ജില്ലാ ഫെയറുകളും ആരംഭിക്കും.  സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ്9) വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.  ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അധ്യക്ഷതവഹിക്കും.  സഹകരണം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യവില്‍പന നടത്തും.  

വിപണന കേന്ദ്രങ്ങളില്‍ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും.  ബ്രാന്റഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവും ലഭിക്കും.  പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ഓണം ജില്ലാ ഫെയര്‍ ആഗസ്റ്റ് 24 വരെ പ്രവര്‍ത്തിക്കും.  താലൂക്ക് ഫെയറുകള്‍ ആഗസ്റ്റ് 16 മുതല്‍ 24 വരെയും, ഓണം മാര്‍ക്കറ്റ് സ്പഷ്യല്‍ ഓണം മിനിഫെയര്‍ എന്നിവ ആഗസ്റ്റ് 20 മുതല്‍ ആഗസ്റ്റ് 24 വരെയുമാണ് പ്രവര്‍ത്തിക്കുന്നത്.  സപ്ലൈകോയുടെ മറ്റെല്ലാ വിപണന ശാലകളും 20 മുതല്‍ ആഗസ്റ്റ് 24 വരെ ഓണം മിനി ഫെയറുകളായി പ്രവര്‍ത്തിക്കും. ഓണം മിനിഫെയറുകള്‍ ഒഴികെ മറ്റെല്ലാ ഫെയറുകളും രാവിലെ 9.30 മുതല്‍ വൈകുന്നേരം എട്ട് വരെ ഇടവേളയില്ലാതെ പ്രവര്‍ത്തിക്കും.  

പി.എന്‍.എക്‌സ്.3482/18

date