Skip to main content

തീരദേശ പരിപാലന അതോറിറ്റി ഹിയറിങ് ഓഗസ്റ്റ് 16-ന്

 

 

കൊച്ചി: തീരദേശ പരിപാലന അതോറിറ്റി ഓഗസ്റ്റ് 16ന് രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പബ്‌ളിക് ഹിയറിംഗ് നടത്തുന്നു. സി ആര്‍ ഇസഡ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍, പരാതികള്‍ എന്നിവ പബ്‌ളിക് ഹിയറിങില്‍ അറിയിക്കാം. ജില്ലയിലെ 25 പഞ്ചായത്ത്, 6 മുനിസിപ്പാലിറ്റി, കൊച്ചി കോര്‍പ്പറേഷന്‍ എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സി ആര്‍ ഇസഡ് ഉള്‍പ്പെട്ടുവരുന്ന പ്രദേശങ്ങളുടെ സര്‍വ്വേ നമ്പര്‍ അടിസ്ഥാനത്തില്‍ തീരദേശ പരിപാലന അതോറിറ്റി തയ്യാറാക്കിയ കരട് മാപ്പ് ഓഗസ്റ്റ് 14 വരെ പൊതുജനങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് പ്രവൃത്തിദിവസങ്ങളില്‍ ഓഫീസ് സമയത്ത് പരിശോധിക്കാം.

date