Post Category
മത്സര പരീക്ഷാ പരിശീലനം; ഉദ്ഘാടനം നാളെ
നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റ് ശാക്തീകരണം പരിപാടിയുടെ ഭാഗമായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കേന്ദ്രീകരിച്ച് മത്സര പരീക്ഷകള്‍ക്കു തയാറെടുക്കുന്ന ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി 25 ദിവസം ദൈര്‍ഘ്യമുള്ള മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം നാളെ (ആഗസ്ത് 9) രാവിലെ 9.30 ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വ്വഹിക്കും. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന് സംബന്ധിക്കും. മത്സര പരീക്ഷക്ക് അപേക്ഷ നല്കിയ ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30നു ഹാളില്‍ എത്തിച്ചേരണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments