Skip to main content

വനിതാ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

    പയ്യന്നൂര്‍ ഗവ. റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്‌നിക് കോളേജിലെ ഒന്നാം വര്‍ഷ പ്രവേശനത്തിന് വിവിധ ബ്രാഞ്ചുകളില്‍ ഒഴിവുളള അമ്പതോളം സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 10 ന് കോളേജില്‍ നടക്കും. കേരളത്തിലെ ഏതെങ്കിലും പോളിടെക്‌നിക്ക് കോളേജില്‍ അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ പേരുളള വിദ്യാര്‍ത്ഥിനികള്‍ക്ക് പങ്കെടുക്കാം. ഇതിനു ശേഷം അലോട്ട്‌മെന്റ് ഉണ്ടായിരിക്കുന്നതല്ല. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.
    നിലവില്‍ അഡ്മിഷന്‍ പ്രക്രിയയില്‍ നിന്ന് പുറത്ത് പോയവര്‍ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാന്‍ യോഗ്യരല്ല. സ്‌പോട്ട് അഡ്മിഷനില്‍ അര്‍ഹരായ വിദ്യാര്‍ത്ഥിനികള്‍  രക്ഷിതാവിനോടൊപ്പം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അഡ്മിഷന്‍ സ്ലിപ്പ്,   പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ പ്രതിനിധി മുഖാന്തിരമോ അന്നേ ദിവസം രാവിലെ 9 നും 12 നും ഇടയില്‍ കോളേജില്‍ ഹാജരായി രജിസ്റ്റര്‍ ചെയ്യണം. വൈകി വരുന്നവരെ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. ഫീസ് ആനുകൂല്യത്തിന് അര്‍ഹരായവര്‍ 3100 രൂപയും മറ്റുളളവര്‍ 5700 രൂപയും കരുതേണ്ടതാണ്. വിശദവിവരങ്ങള്‍ www.polyadmission.org ല്‍ ലഭ്യമാണ്. ഫോണ്‍: 9447953128, 9496846109.

date