Skip to main content

എന്യൂമറേറ്ററെ നിയമിക്കുന്നു

സാമ്പത്തീക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍  കണ്ണൂര്‍ താലൂക്ക് പരിധിയില്‍ കൃഷിചെലവ് സര്‍വേയുടെ ഫീല്‍ഡ്തല ജോലിക്കായി ദിവസവേതനാടിസ്ഥാനത്തില്‍  ഒരു താത്കാലിക എന്യൂമറേറ്ററെ ആവശ്യമുണ്ട്.
യോഗ്യത : ഇക്കണോമിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്‌സ് ഒരു വിഷയമായിട്ടുള്ള ബിരുദം അല്ലെങ്കില്‍ കോമേഴ്‌സ് / ബി.ബി.എ ബിരുദം.
ഔദ്യോഗിക സര്‍വേകള്‍ ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍  യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 14 ന് രാവിലെ 11 മണിക്ക് നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 04972700405.

date