Skip to main content

ഓണം-ബക്രീദ്‌ ജില്ലാ ഫെയര്‍ ഉദ്‌ഘാടനം

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഓണം-ബക്രീദ്‌ ജില്ലാ ഫെയര്‍ ശക്തന്‍ നഗറിലെ കൊക്കാലെ ഗ്രൗണ്ടില്‍ ഓഗസ്റ്റ്‌ 11 ന്‌ ആരംഭിക്കും. രാവിലെ 10.30 ന്‌ ഉദ്‌ഘാടനം കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്‌ സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത ജയരാജന്‍ അദ്ധ്യക്ഷത വഹിക്കും. ആദ്യ വില്‍പന ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മേരി തോമസ്‌ നിര്‍വഹിക്കും. ഡെപ്യൂട്ടി മേയര്‍ ബീന മുരളി, ജില്ലാ കളക്‌ടര്‍ ടി വി അനുപമ, ഡിവിഷന്‍ കൗണ്‍സിലര്‍ രാജന്‍ ജെ പല്ലന്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസ നേരും. സപ്ലൈകോ മേഖലാ മാനേജര്‍ പി ദാക്ഷായണിക്കുട്ടി സ്വാഗതവും ഡിപ്പോ മാനേജര്‍ ജോസഫ്‌ ആന്റണി നന്ദിയും പറയും. 14 ദിവസം നീണ്ടു നില്‍ക്കുന്ന ജില്ലാ ഫെയറില്‍ പലവ്യജ്ഞനങ്ങള്‍, പച്ച്‌ക്കറികല്‍, മറ്റു നിത്യോപയോഗ സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ സ്റ്റാളുകളില്‍ ഉല്‍പന്ന പ്രദര്‍ശനവും വിപണവും ഉണ്ടായിരിക്കും. കൂടാതെ ഭക്ഷ്യമേളയും ഒരുക്കിയിട്ടുണ്ട്‌.

date