Post Category
സ്വാതന്ത്ര്യദിനാഘോഷം : മന്ത്രി എ സി മൊയ്‌തീന്‍ അഭിവാദ്യം സ്വീകരിക്കും
ജില്ലയില്‍ ഓഗസ്റ്റ് 15 ന് നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്‌തീന്‍ അഭിവാദ്യം സ്വീകരിക്കും. തേക്കിന്‍കാട് വിദ്യാര്‍ത്ഥി കോര്‍ണറില്‍ രാവിലെ 8.30 നാണ് സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍. സ്വാതന്ത്ര്യദിനാഘോഷപരിപാടികളുടെ ഭാഗമായി ഓഗസ്റ്റ് 10, 11 തീയതികളില്‍ വൈകീട്ട് 3 ന് പരേഡ് റിഹേഴ്‌സലും 13 രാവിലെ 7 ന് ഡ്രസ് റിഹേഴ്‌സലും നടക്കും. കളക്‌ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ അവലോകനം എ.ഡി.എം സി ലതിക നടത്തി. വിവിധ വകുപ്പു മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments