Skip to main content

ഓണം-ബക്രീദ്‌ : ജില്ലയില്‍ 266 പച്ചക്കറിച്ചന്തകള്‍

ഓണം-ബക്രീദ്‌ ആഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ 266 പച്ചക്കറി ചന്തകള്‍ ഒരുക്കും. ഓഗസ്റ്റ്‌ 20 മുതല്‍ 24 വരെയാണ്‌ ചന്ത പ്രവര്‍ത്തിക്കുക. കൃഷി വകുപ്പ്‌ 168 ഉം കുടുംബശ്രീ 98 ഉം ചന്തകളാണ്‌ ഒരുക്കുക. കൃഷിഭവന്‍-24, ആഴ്‌ചചന്ത-38, എ ഗ്രേഡ്‌ ക്ലസ്റ്റര്‍-16, ബി എല്‍ എഫ്‌ ഒ-3, ഇക്കോഷോപ്പ്‌-21, ഓര്‍ഗാനിക്ക്‌ ഇക്കോഷോപ്പ്‌-23, ഹോര്‍ട്ടികോര്‍പ്പ്‌-25, വി എഫ്‌ പി സി കെ-18, കുടുംബശ്രീ-98 എന്നിങ്ങനെയാണ്‌ പച്ചക്കറിച്ചന്തകള്‍. കളക്‌ടറേറ്റില്‍ നടന്ന യോഗത്തില്‍ എ.ഡി.എം സി ലതിക അദ്ധ്യക്ഷത വഹിച്ചു. വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date