Post Category
ഇ വേസ്റ്റ് : ജില്ലാകളക്‌ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഇ വേസ്റ്റ് സ്വീകരിക്കുന്നതിന്റെ ജില്ലാതല ഫ്‌ളാഗ് ഓഫ് കളക്‌ടറേറ്റ് അങ്കണത്തില്‍ ജില്ലാ കളക്‌ടര്‍ ടി.വി.അനുപമ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍ കോര്‍ഡിനേറ്റര്‍ പി.എസ്. ജയകുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.എസ്. ശുഭ, ക്ലീന്‍ കേരള പ്രതിനിധി ശ്രീലാല്‍ എന്നിവര്‍ സന്നിഹിതരായി. ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ 16 ബ്ലോക്ക് പഞ്ചായത്തുകള്‍, ഏഴ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇന്നലെ (ഓഗസ്റ്റ് 8) ഇ വേസ്റ്റ് സ്വീകരിച്ചത്. 2016 ല്‍ ആരംഭിച്ച പദ്ധതി പ്രകാരം ജില്ലയില്‍ നിന്ന് ഇതിനകം 10 ടണ്‍ ഇ വേസ്റ്റ് സ്വീകരിച്ചതായും ജില്ലാ ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
date
- Log in to post comments