സീപ്പ് : നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ നിയമസഭ മണ്‌ഡലങ്ങളിലും സീപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ ചെയര്‍മാനും ജില്ലാ കളക്‌ടറുമായ ടി വി അനുപമ നിയമിച്ചു. ജില്ലാ നോഡല്‍ ഓഫീസറായി ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്‌ടര്‍ കെ.വി. മുരളീധരനെ യാണ് നിയമിച്ചിട്ടുള്ളത്. ചേലക്കര -തലപ്പിള്ളി തഹസില്‍ദാര്‍, കുന്നംകുളം- തലപ്പിള്ളി തഹസില്‍ദാര്‍ (ഭൂരേഖ), ഗുരുവായൂര്‍ -ചാവക്കാട് തഹസില്‍ദാര്‍ , മണലൂര്‍- ചാവക്കാട് തഹസില്‍ദാര്‍ (ഭൂരേഖ), വടക്കാഞ്ചേരി- തൃശൂര്‍ തഹസില്‍ദാര്‍ , ഒല്ലൂര്‍- തൃശൂര്‍ തഹസില്‍ദാര്‍ (ഭൂരേഖ) , തൃശൂര്‍- അസിസ്റ്റന്റ് ഇലക്‌ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (തൃശൂര്‍), നാട്ടിക - പുഞ്ച സെക്ഷന്‍ ഓഫീസര്‍ തൃശൂര്‍, കൈപ്പമംഗലം - കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ , ഇരിങ്ങാലക്കുട- മുകുന്ദപുരം തഹസില്‍ദാര്‍, പുതുക്കാട് -മുകുന്ദപുരം തഹസില്‍ദാര്‍ (ഭൂരേഖ), ചാലക്കുടി- ചാലക്കുടി തഹസില്‍ദാര്‍, കൊടുങ്ങല്ലൂര്‍ - കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ (ഭൂരേഖ) എന്നിവര്‍ക്കാണ് നിയമസഭാമണ്‌ഡലങ്ങളിലെ നോഡല്‍ ഓഫീസര്‍മാരുടെ ചുമതല. കൂടാതെ കോര്‍ കമ്മറ്റി അംഗങ്ങളായി വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, എന്‍.എസ്.എസ് എന്നിവയിലെ പ്രതിനിധികളെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ / ചീഫ് ഇലക്‌ടറല്‍ ഓഫീസര്‍ / ചെയര്‍മാന്‍ ആന്‍ഡ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ / മെമ്പര്‍ സെക്രട്ടറി എന്നിവര്‍ യഥാസമയം നല്‍കുന്ന സമയക്രമം പാലിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്‌ടര്‍ അറിയിച്ചു.
- Log in to post comments