Post Category
വ്യാപാരിക്ഷേമ ബോര്‍ഡ് പെന്ഷന് കുടിശിക 13 മുതല്‍ വിതരണം ചെയ്യും
2017 സെപ്തംബര്‍ മുതല്‍ 2018 ജൂലൈ വരെയുള്ള വ്യാപാരിക്ഷേമ ബോര്‍ഡ് പെന്ഷന് കുടിശിക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 12ന് രാവിലെ 11.30 ന് ആലപ്പുഴ കളക്ടറേറ്റിന് സമീപത്തെ എന്‍.ജി.ഒ. യൂണിയന് ഹാളില്‍ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. പെന്ഷന് 13 മുതല്‍ വിതരണം ചെയ്യും. ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും, ബാങ്ക് പാസ് ബുക്കിന്റെയും (ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ), ആധാര്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2474054, 2474049.
പി.എന്‍.എക്സ്.3486/18
date
- Log in to post comments