Post Category
ബി.ഫാം സ്പോട്ട് അലോട്ട്മെന്റ്
വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ബി.ഫാം കോഴ്സില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തും. കേരള പ്രവേശന കമ്മീഷണര്‍ പ്രസിദ്ധീകരിച്ച കേരള മെഡിക്കല്‍/എന്‍ജിനിയറിംഗ്/ഫാര്‍മസി ബി.ഫാം പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റില്‍ നിന്നുമാണ് അലോട്ട്മെന്റ് നടത്തുക. ആഗസ്റ്റ് 13ന് രാവിലെ 9.30ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ടി.സി, മറ്റ് അനുബന്ധ രേഖകള്‍ തുടങ്ങിയവ ഹാജരാക്കുന്നവരെ മാത്രമേ അലോട്ട്മെന്റില്‍ പരിഗണിക്കുകയുള്ളു. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 14നുതന്നെ ബന്ധപ്പെട്ട കോളേജുകളില്‍ പ്രവേശനം നേടണം. സ്പോട്ട് അലോട്ട്മെന്റ് ഒഴിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ www.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പി.എന്‍.എക്സ്.3494/18
date
- Log in to post comments