Post Category
തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ആഗസ്റ്റ് 10ന്
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍ക്ക് തൊഴിലാളികളുടെ അംശദായം അടയ്ക്കാനുള്ള പേയ്‌മെന്റ് ഗേറ്റ് വേ, നേത്രപരിശോധനാ ക്യാമ്പ്, എസ്.എസ്.എല്‍.സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ക്യാഷ് അവാര്‍ഡിന് അര്‍ഹരായ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, ബോര്‍ഡ് നല്‍കുന്ന സേവനങ്ങള്‍ക്ക് എസ്.എം.എസ് സംവിധാനം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളില്‍ ആഗസ്റ്റ് 10ന് ഉച്ചയ്ക്ക് രണ്ടിന് എക്‌സൈസ്, തൊഴില്‍, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വഹിക്കും. വി.എസ്.ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
പി.എന്‍.എക്‌സ്.3499/18
date
- Log in to post comments