Skip to main content

എം.സി.എ റഗുലര്‍/ലാറ്ററല്‍ എന്‍ട്രി സ്‌പോട്ട് അലോട്ട്‌മെന്റ്

 

എ.ഐ.സി.റ്റി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2018- 19 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (എം.സി.എ) റഗുലര്‍, ലാറ്ററല്‍ എന്‍ട്രി കോഴ്‌സുകളിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിനു ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നതിന് ഡിഗ്രി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ്  www.lbscentere.kerala.gov.in ല്‍ ഇന്ന് (ആഗസ്റ്റ് 9) പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ സ്‌പോട്ട് അലോട്ട്‌മെന്റ് മുഖേന പ്രവേശനത്തിനായി എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ നാളെ (ആഗസ്റ്റ്10) രാവിലെ 10ന് മണിക്ക് എത്തിച്ചേരണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അപ്പോള്‍ത്തന്നെ ഫീസ് ഒടുക്കി ആഗസ്റ്റ് 14നകം അതത് കോളേജുകളില്‍ പ്രവേശനം നേടണം. ഫോണ്‍; 0471 2560361, 2560362, 2560363, 2560364, 2560365.

പി.എന്‍.എക്‌സ്.3501/18

date