Skip to main content

യു.പി. സ്‌കൂൾ അസിസ്റ്റന്റ് അഭിമുഖം

ആലപ്പുഴ: വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ അസിസ്റ്റന്റ് മലയാളം മീഡിയം  (കാറ്റഗറി നമ്പർ 386/4) തസ്തികയുടെ തിരഞ്ഞെടുപ്പിനായി ജനുവരി 29ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒ.റ്റി.ആർ. വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ തിരുവന്തപുരം ആസ്ഥാനത്ത് ഓഗസ്റ്റ് 16,17,18 തീയതികളിൽ അഭിമുഖം നടത്തും. എസ്.എം.എസ്. പ്രൊഫൈൽ സന്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ ഒ .റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും തിരുവനന്തപുരം കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഓഫീസിൽ ഹാജരാകണം.

                                                                

(പി.എൻ.എ. 2223/2018)

date