Skip to main content

ഹരിതകേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പിന് അപേക്ഷിക്കാം

 

ഹരിതകേരളം മിഷനില്‍ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപോക്ഷിക്കാം. പരിസ്ഥിതിശാസ്ത്രം, ഭൗമശാസ്ത്രം, സോഷ്യോളജി, സാമൂഹ്യസേവനം തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുളളവര്‍ക്കും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദമുളളവര്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ആറ് മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പതിനാല് ജില്ലാ മിഷന്‍ ഓഫീസുമായും ഹരിതകേരളം സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. അതത് രംഗത്തെ വിദഗ്ധര്‍ പരിശീലനവും മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും ലഭിക്കും.  താത്പര്യമുളളവര്‍ വമൃശവേമാ.സലൃമഹമ.ഴീ്.ശി  ല്‍ ഓണ്‍ലൈനായി ഓഗസ്റ്റ് 18 വൈകിട്ട് അഞ്ചിനുളളില്‍ അപേക്ഷിക്കണം

date