Skip to main content

ലൈബ്രേറിയന്‍ പരിശീലനം ഇന്ന് 

 

ജില്ലാ ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള പരിശീലനം ലഭിക്കാത്ത ലൈബ്രേറിയന്‍മാര്‍ക്ക്  ലെക്കിടി കുഞ്ചന്‍ സ്മാരക വായനശാലയില്‍  ഇന്ന് (ഓഗസ്റ്റ്  ഒമ്പത്) മുതല്‍ 20 ദിവസം നീണ്ടുനില്‍ക്കുന്ന ഹ്രസ്വകാല പരിശീലനം നല്‍കും.    
ഡ് ചെയര്‍മാന്‍ കെ.വി. ജോസ് സംസാരിക്കുന്നുജില്ലയിലെ ആറ് താലൂക്കുകളില്‍ ഇതുവരെ പരിശീലനം ലഭിക്കാത്ത ലൈബ്രേറിയന്മാര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്ക്  ഈ വര്‍ഷം മുതല്‍ ലൈബ്രേറിയന്‍ അലവന്‍സ് അനുവദിക്കുകയില്ല.  പരിശീലനത്തിന് എത്തുന്നവര്‍ അതത് ലൈബ്രറി സെക്രട്ടറിമാരുടെ സാക്ഷ്യപത്രവും 200 രൂപ രജിസ്ട്രേഷന്‍ ഫീസുമായി   ലെക്കിടി കുഞ്ചന്‍ സ്മാരക വായനശാലയില്‍ രാവിലെ 9.30 ന് രജിസ്റ്റര്‍ ചെയ്യണം.           ഫോണ്‍-  0491 2504364,  9447880332.

date