Post Category
അങ്കണവാടി വർക്കർ, ഹെൽപ്പർ
ചൊവ്വന്നൂർ ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിൽ വരുന്ന ചൊവ്വന്നൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ /ഹെൽപ്പർ തസ്തികയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും 18 നും 46 നും ഇടക്ക് പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ പത്താതരം പാസ്സാകാൻ പാടിലാത്തതുമാണ്. പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12ന് പകൽ മൂന്നുമണിവരെ.
date
- Log in to post comments