Skip to main content

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയായ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു. വിദ്യാലയങ്ങളെ സമൂഹവുമായി ബന്ധപ്പെടുത്തി കാലാവസ്ഥാ വ്യതിയാനങ്ങളെ തിരിച്ചറിഞ്ഞ് പഠനം ദൈനംദിന ജീവിതത്തിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയിൽ പി.കെ അബ്ദുൾ ഹക്കീം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ ബാവ, പ്രിൻസിപ്പൽ വി.പി ഷാജു എന്നിവർ സംസാരിച്ചു.

date