Post Category
കാടിന്റെ മക്കളുടെ ജീവിതം ആവിഷ്ക്കരിച്ച് പട്ടികവർഗ വികസന വകുപ്പ്
കാടിന്റെ മക്കളുടെ ജീവിതം എങ്ങനെയാണെന്ന് അറിയാമോ! കണ്ണൂർ പോലീസ് മൈതാനിയിലെ മെഗാ എക്സിബിഷനിൽ പട്ടികവർഗ വികസന വകുപ്പിന്റെ സ്റ്റാളിലേക്ക് ഒന്ന് കണ്ണെത്തി നോക്കിയാൽ മതി. കാടിനെ ആശ്രയിച്ച് ജീവിക്കുന്ന കുറിച്യ വിഭാഗത്തിൽപ്പെടുന്ന ജനങ്ങളുടെ പരമ്പരാഗത കുടിൽ പുനർ നിർമ്മിച്ചുകൊണ്ടാണ് ഈ സ്റ്റാൾ വ്യത്യസ്തമാക്കുന്നത്. കളിമണ്ണ് കൊണ്ട് വീട് കെട്ടി കച്ചിപ്പുല്ലും നമ്പീശൻ പുല്ലും ഉപയോഗിച്ച് മേൽക്കൂര തീർത്ത് പഴമയെ തിരിച്ചുകൊണ്ടുവരികയാണ് പട്ടികവർഗ്ഗ വികസന വകുപ്പ്. കുടിൽ മാത്രമല്ല ഉപജീവനമാർഗമായി ഉപയോഗിച്ചിരുന്ന മീൻ കൂട്, അമ്പും വില്ലും, നിത്യോപയോഗ സാധനങ്ങളായ മുറം, പറ, കൊട്ട, മുറുക്കാൻ ചെല്ലം തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറിച്യ, കരിമ്പാല വിഭാഗത്തിൽ പെടുന്ന ജനങ്ങൾ മരം കൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളും വില്പനക്കായി ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments