Post Category
ദേശീയ സരസ് മേള: പ്രദര്‍ശന വേദി ഒരുങ്ങുന്നു
കൊല്ലത്ത് ഒമ്പതാമത് ദേശീയ സരസ് മേള ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ നടത്തുന്നതിന്റെ ഭാഗമായി ആശ്രാമം മൈതാനിയില്‍ 130000 അടി സ്ക്വയര്‍ ഫീറ്റില്‍ ശീതികരിച്ച പ്രദര്‍ശന വേദി തയ്യാറാകുന്നു. നിര്‍മാണം ഏപ്രില്‍ 25 ഓടെ പൂര്‍ത്തിയാകും 7500 ല്‍ അധികം കുടുബശ്രീ പ്രവര്‍ത്തകരും കുടുബാംഗങ്ങളും പങ്കെടുക്കുന്ന മെഗാ തിരുവാതിരയ്ക്ക് വേദി സാക്ഷ്യം വഹിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിഭവങ്ങളുടെ പ്രദര്‍ശനവും, വിപണനവും ലക്ഷ്യമിട്ട് 250 സ്റ്റാളുകളിലാണ് ഒരുക്കുന്നത്. ഫുഡ് കോര്‍ട്ടില്‍ തനത് രുചികള്‍ പരിചയപ്പെടുത്തുന്നതിന് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ 30 ഫുഡ് സ്റ്റാളുകള്‍ ക്രമീകരിക്കും. മേളയുടെ ഭാഗ്യ ചിഹ്നമായ നീലു കടുവയോടൊപ്പം ഉല്ലസിക്കുന്നതിന് കുട്ടികള്‍ക്കായി കിഡ്സ് സോണും ഒരുക്കിയിട്ടുണ്ട്.
date
- Log in to post comments