Skip to main content

തോൽപ്പാവക്കൂത്തും സൗജന്യ സേവനങ്ങളുമായി സാമൂഹ്യനീതി വകുപ്പ്

ഭിന്നശേഷിക്കാർ മുതൽ വയോജനങ്ങൾ വരെയുള്ളവർക്കുള്ള സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിച്ച് സാമൂഹ്യ നീതി വകുപ്പ്. ആലപ്പുഴ ബീച്ചിൽ നടക്കുന്ന എൻറെ കേരളം പ്രദർശന വിപണന മേളയിലാണ് വിവിധ സേവനങ്ങളുമായി സാമൂഹ്യ നീതി വകുപ്പിൻറെ സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. വകുപ്പിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ, പദ്ധതികൾ എന്നിവയെക്കുറിച്ച് അറിയാനും ഇവിടെ അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കാൻ സഹായിക്കുന്ന സുനീതി ഹെല്പ് ഡെസ്കും ഇവിടെയുണ്ട്. 

വകുപ്പിൻറെ വിവിധ പദ്ധതിക്കളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി സ്റ്റാളിൽ ഒരുക്കിയിട്ടുള്ള തോൽപ്പാവക്കൂത്തിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഷൊർണൂർ തോൽപ്പാവക്കൂത്ത് കലാകേന്ദ്രത്തിൽ നിന്നുള്ള പത്മശ്രീ രാമചന്ദ്ര പുലവരുടെ സംഘമാണിത് അവതരിപ്പിക്കുന്നത്. വേദിക്ക് മുൻപിലായി റീഹാബ് എക്സ്പ്രസ് എന്ന പേരിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സൗജന്യ ദന്ത ചികിത്സ ക്യാമ്പും സാമൂഹ്യ നീതി വകുപ്പിൻറെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23 വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 മണിവരെ സ്റ്റാളിലെത്തി വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്താം.

date