Skip to main content

പൂരം കുടമാറ്റം കാണാന്‍ ഭിന്നശേഷിക്കാര്‍ക്കും അവസരം

ഈ വര്‍ഷത്തെ പൂരം ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് കുടമാറ്റം ചടങ്ങുകള്‍ അടുത്തുനിന്ന് കാണാന്‍ ജില്ലാ ഭരണകൂടം അവസരമൊരുക്കുന്നു. പരിമിത എണ്ണം ആളുകള്‍ക്കായിരിക്കും അവസരം. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അവസരം നല്‍കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ പേര്, വയസ്സ്, അഡ്രസ്, ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പര്‍, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ  94009 70600 നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശമായി ഏപ്രില്‍ 25ന് മുമ്പ് അയക്കണം

date