ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിക്ക് ദേശീയ അംഗീകാരം
സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴിലുള്ള ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിക്ക് എന്‍.എ.ബി.എല്‍ അംഗീകാരം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷന്‍ ലബോറട്ടറീസ് ആണ് സംസ്ഥാനത്തെ ആദ്യത്തെ മരുന്ന് പരിശോധനാ ലബോറട്ടറിലബോറട്ടറിക്ക് അംഗീകാരം നല്‍കിയത്.
ആയുര്‍വേദം, രസതന്ത്രം, മൈക്രോബയോളജി എന്നീ പരിശോധനാവിഭാഗങ്ങള്‍ക്കാണ് അംഗീകാരം. ഈ അംഗീകാരം ലഭിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും ലബോറട്ടറിയാണിത്.
വര്‍ഷത്തില്‍ അയ്യായിരത്തോളം സാമ്പിള്‍ മരുന്നുകള്‍ ഇപ്പോള്‍ ലാബില്‍ പരിശോധിച്ചു വരുന്നു. അലോപ്പതി, ആയുര്‍വേദം, സിദ്ധ, യുനാനി, ഹോമിയോ മരുന്നുകളും സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ ഗുണനിലവാര പരിശോധന ഇവിടെ നടക്കുന്നുണ്ട്.
(??.??.??.2048/2018)
- Log in to post comments