Post Category
സ്വാതന്ത്ര്യ ദിനാഘോഷം
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് വട്ടിയൂര്‍ക്കാവില്‍ പണികഴിപ്പിച്ച വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യസമര സ്മാരകത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കും. 15 നു രാവിലെ എട്ടു മുതല്‍ വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടന ഗ്രാമത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നു ദേശഭക്തി ഗാനം അവതരിപ്പിക്കും. ഒമ്പതിന് ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു ദേശീയ പതാക ഉയര്‍ത്തും. വിനോദ് വൈശാഖി മുഖ്യ പ്രഭാഷണം നടത്തും. റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍, ചിത്രകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നു ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments