Post Category
മഴക്കെടുതി : സഹായം എത്തിക്കാം
മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന ജില്ലകള്‍ക്കുള്ള ദുരിതാശ്വാസ സഹായം എത്തിക്കാം. പായ, പുതപ്പ്, , ലുങ്കി, ബെഡ് ഷീറ്റ്, നൈറ്റി, ടൗവല്‍, ഡെറ്റോള്‍, ബ്ലീച്ചിംഗ് പൗഡര്‍, മസാല പൗഡര്‍, മെഴുകുതിരി, തീപ്പെട്ടി,കൊതുകുകടി നിവാരണ ക്രീമം, മുതിര്‍ന്നവര്‍ക്കുള്ള ഡയഫറുകള്‍, ഒ.ആര്‍.എസ്. ഗുളികകള്‍ തുടങ്ങിയവ നല്‍കാം. പുതിയ ഉല്‌പന്നങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. പച്ചക്കറികള്‍ ഒഴിവാക്കണം. കേടുകൂടാതെ സൂക്ഷിക്കാനാകുന്ന ടിന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ സ്വീകരിക്കും. സഹായങ്ങള്‍ ഇന്ന് (ഓഗസ്റ്റ് 14) വൈകീട്ട് 5 നകം തൃശൂര്‍ അയ്യന്തോള്‍ കളക്‌ട്രേറ്റില്‍ എത്തിക്കണമെന്ന് ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ : 0487-2361020, 9446002175.
date
- Log in to post comments