Post Category
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം
സംസ്ഥാന മത്സ്യ വകുപ്പ് മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി പരിശീലനം നല്കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനൂകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. അപേക്ഷ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവന് ഓഫീസുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഓഗസ്റ്റ് 31 ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം.
(പി.ആര്.പി. 2185/2018)
date
- Log in to post comments