Skip to main content

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ മൃദുലം ത്വക്ക്‌രോഗ അലര്‍ജി ക്ലിനിക്കിലെ മെഡിക്കല്‍ ഓഫീസര്‍, വനിതാ അറ്റന്‍ഡര്‍ എന്നീ ഒഴിവുകളിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. യോഗ്യത; മെഡിക്കല്‍ ഓഫീസര്‍- അഗദതന്ത്രം എം ഡി/ കായചികിത്സ എം ഡി, റ്റി സി എം സി രജിസ്‌ട്രേഷന്‍. (പി ജി ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ കോസ്മറ്റോളജി (പി ജി ഡി സി സി ), ഫെലോഷിപ്പ് ഇന്‍ മെഡിക്കല്‍ കോസ്‌മെറ്റോളജി (എഫ് എം സി), ഫെലോഷിപ്പ് ഇന്‍ അസ്‌തെറ്റിക്ക് മെഡിസിന്‍ (എഫ് എ എം) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

വനിതാ അറ്റന്‍ഡര്‍ - പത്താം ക്ലാസ് വിജയിച്ചവര്‍ (ബ്യൂട്ടീഷന്‍ കോഴ്‌സ് പാസായവര്‍ക്ക് മുന്‍ഗണന) പ്രായപരിധി 45 വയസ്. ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അസല്‍ രേഖകളുമായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം. ഫോണ്‍ 0474 2745918.

date