Post Category
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം പരിശോധിക്കുന്നതിനായി മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശനം നടത്തി. ചെറിയേല, വെട്ടിലത്താഴം, പുത്തൂര്‍, കരിമ്പിന്‍പുഴ എന്നിവിടങ്ങളിലും ആദിച്ചനല്ലൂര്‍, കൊട്ടാരക്കര മേഖലയിലെ വിവിധ ക്യാമ്പുകളിലുമാണ് മന്ത്രി എത്തിയത്. ദുരിതാശ്വാസ സമാഹരണ കേന്ദ്രമായ ടി.എം. വര്‍ഗീസ് ഹാളിലെ സൗകര്യങ്ങളും വസ്തുക്കളുടെ ശേഖരവും മന്ത്രി പരിശോധിച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1911/18)
(അവസാനിച്ചു)
date
- Log in to post comments