Post Category
പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍സേവ്യര്‍ മണ്‍ട്രോതുരുത്തില്‍
ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍സേവ്യര്‍ മണ്‍ട്രോതുരുത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പേഴുംതുരുത്ത്, കണ്ട്രാങ്കാണി, കാരൂത്രക്കടവ് എന്നിവിടങ്ങളിലെ ക്യാമ്പുകളിലും വെള്ളം കയറിയ പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ക്യാമ്പുകളിലെ സൗകര്യങ്ങള്‍, ഭക്ഷണവിതരണം, ശുചിത്വം എന്നിവ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.
മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ആര്‍. സുമീതന്‍പിള്ള, ജില്ല പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി, ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ എച്ച്. അബ്ദുല്‍ സലാം തുടങ്ങിയവര്‍ അനുഗമിച്ചു.
(പി.ആര്‍.കെ. നമ്പര്‍ 1912/18)
date
- Log in to post comments