Post Category
പ്രളയ നാശനഷ്ടം: വിവരങ്ങൾ അറിയിക്കണം
ആലപ്പുഴ: ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസ് മുഖാന്തിരം പി.എം.ഇ.ജി.പി, എന്റെ ഗ്രാമം എന്നീ പദ്ധതികൾ പ്രകാരം ബാങ്കിൽ നിന്ന് വായ്പയെടുത്ത് വ്യവസായം ആരംഭിച്ച സംരഭകർക്ക് ഓഗസ്റ്റിൽ ഉണ്ടായ കാലവർഷ കെടുതിമൂലം യൂണിറ്റിന് നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ സെപ്റ്റംബർ 30ന് മുമ്പായി രേഖാമൂലം ഓഫീസിൽ അറിയിക്കണം. ഫോൺ: 0477 2252341.
date
- Log in to post comments