Post Category
പ്രളയത്തിലകപ്പെട്ട വീടുകളുടെ ഡിജിറ്റല്‍ വിവരശേഖരണം തുടങ്ങി
കാക്കനാട്: ജില്ലയില്‍ പ്രളയത്തിലകപ്പെട്ട വീടുകളുടെ ഡിജിറ്റല്‍ വിവരശേഖരണം തുടങ്ങി. റീബില്‍ഡ് കേരള എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് വിവരശേഖരണം നടത്തുന്നത്. ഐ.ടി. മിഷനും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും സംയുക്തമായാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ജില്ലയിലെ വിവിധ കോളേജുകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ വീടിന്റെ ഫോട്ടോയെടുത്ത് ജിയോ ടാഗിങ് വഴിയാണ് വിവരം ശേഖരിക്കുക. ജില്ലാ കളക്ടര്‍ താലൂക്ക് തലത്തില്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ഗൃഹസന്ദര്‍ശനം നടത്തുന്നവര്‍ക്ക് ചാര്‍ജ്ജ് ഓഫീസര്‍മാര്‍ പരിശീലനം നല്‍കും. വിവിരശേഖരണ പ്രക്രിയയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments