Skip to main content

പ്രളയക്കെടുതി  നാശനഷ്‌ടം വിലയിരുത്താന്‍ ലോകബാങ്ക്‌, എ.ഡി.ബി സംഘം ഇന്ന്‌ ജില്ലയില്‍

ജില്ലയിലെ പ്രളയക്കെടുതിയുടെ നാശനഷ്‌ടങ്ങള്‍ വിലയിരുത്താനും സഹായം അനുവദിക്കുന്നതിനുമായി ലോകബാങ്കിന്റേയും എ.ഡി.ബിയുടേയും പത്തംഗ പ്രത്യേക സംഘം ഇന്ന്‌ (സെപ്‌തംബര്‍ 13) ജില്ലയിലെ വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 8.30 ന്‌ തൃശൂര്‍ ലൂസിയ പാലസില്‍ ചേരുന്ന അവലോകന യോഗത്തെ തുടര്‍ന്നാണ്‌ സംഘം വിവിധ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. 
ലോകബാങ്ക്‌ പ്രതിനിധികളായ സീനിയര്‍ റൂറല്‍ ഡെവലപ്‌മെന്റ്‌ സ്‌പെഷ്യലിസ്റ്റ്‌ വിനായക്‌ ഘട്ടാട്ടെ, ക്ലൈമറ്റ്‌ റിസ്‌ക്‌ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റ്‌ യെഷിക മാലിക്‌, എന്‍വിറോണ്‍മെന്റ്‌ സ്‌പെഷ്യലിസ്റ്റ്‌ ദീപ ബാലകൃഷ്‌ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക്‌ മാനേജ്‌മെന്റ്‌ സ്‌പെഷ്യലിസ്റ്റുമാരായ പീയുഷ്‌ ഷേക്‌സരിയ, പ്രിയങ്ക ദിസ്സനായകെ, വാട്ടര്‍ ആന്റ്‌ സാനിറ്റേഷന്‍ കണ്‍സള്‍ട്ടന്റ്‌ പി.കെ. കുര്യന്‍, എ.ഡി.ബി പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട്‌ സെക്‌ടര്‍ സ്‌പെഷ്യലിസ്റ്റ്‌ അലോക്‌ ഭരദ്വജ്‌, അര്‍ബന്‍ ആന്റ്‌ വാട്ടര്‍ കണ്‍സള്‍ട്ടന്റ്‌ അനില്‍ദാസ്‌, സീനിയര്‍ അര്‍ബന്‍ സ്‌പെഷ്യലിസ്റ്റ്‌ അശോക്‌ ശ്രീവാസ്‌തവ, വാട്ടര്‍ സെക്‌ടര്‍ കണ്‍സള്‍ട്ടന്റ്‌ ജയകുമാര്‍ എന്നിവരാണ്‌ സംഘത്തിലുള്ളത്‌.

date