Post Category
ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ചെക്കായി നല്‍കണം.
പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം പണമായി നേരിട്ട് നല്‍കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. നല്കുന്ന തുക ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ വഴി നല്‍കണം. കലക്ട്രേറ്റ്, താലൂക്ക് എന്നിവടങ്ങളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ സഹകരണണവും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
date
- Log in to post comments