Post Category
സൗജന്യ കാലിത്തീറ്റ വിതരണം
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി മൃഗ സംരക്ഷണവകുപ്പും മമ്പാട് മൃഗാശുപത്രിയും ചേര്‍ന്ന് നടപ്പിലാക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്ന സൗജന്യ കാലിത്തീറ്റ വിതരണവും ധാതുലവണ മിശ്രിത വിതരണത്തിന്റെയും ഉല്‍ഘാടനം മമ്പാട് നടന്നു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഫ്ന നജീബ് അ്യക്ഷത വഹിച്ചു. മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ. അയ്യൂബ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കബീര്‍ കാട്ടുമുണ്ട, മെമ്പര്‍മാരായ പി. ബാലന്, വി.ടി. നാസര്‍, ഗോപിക, സലീന ശുക്കൂര്‍, വെറ്ററിനറി സര്ജന് ഡോ. ഷൗക്കത്തലി വടക്കുംമ്പാടം, ഹ്യൂമേയിന് ഇന്റര്‍നാഷണല്‍ സൊസൈറ്റി കോഓര്‍ഡിനേറ്റര്‍ സാലി വര്‍ഗ്ഗീസ്, ഡോ.ഇ.സജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments