Skip to main content

എം. ജി. എന്‍. ആര്‍. ഇ. ജി.എസ് ആക്ഷന്‍പ്ലാന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

 

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍പ്പെടുന്ന ആറ് ഗ്രാമപഞ്ചായത്തുകളില്‍  ദുരന്ത നിവാരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ആക്ഷന്‍ പ്ലാന്‍ നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. ഇതിലേയ്ക്കായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ അധിക പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി ഇതിനോടകം അംഗീകരിച്ച ലേബര്‍ ബഡ്ജറ്റിലും അധികമായി മണ്ണു ജലസംരക്ഷണ പ്രവര്‍ത്തികള്‍ ( തോടുകള്‍, തടയണ, കുളങ്ങള്‍, കിണറുകളുടെ നിര്‍മ്മാണം,കയ്യാല നിര്‍മ്മാണം, മഴക്കുഴികളുടെ നിര്‍മ്മാണം) ഏറ്റെടുത്ത് നടത്തേണ്ട ആവശ്യമുളള പഞ്ചായത്തുകള്‍ അടിയന്തിരമായി ഇത്തരം പ്രവര്‍ത്തികള്‍ കണ്ടെത്തി ഭരണസമിതിയോഗം ചേര്‍ന്ന് അധിക വാര്‍ഷിക പദ്ധതി തയ്യാറാക്കി സെപ്തംബര്‍ 15 ന്  മുമ്പായി ബ്ലോക്കില്‍ നല്‍കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

(കെ.ഐ.ഒ.പി.ആര്‍-1992/18)

 

date