ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
താഴെക്കോട് (വനിത) ഗവ. ഐ.ടി.ഐ.യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, അരിത്മെറ്റിക് കം ഡ്രോയിംഗ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഇന്‍സ്ട്രക്ടര്‍ക്ക് ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ എന്‍.എ.സി.യും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി. ടെക് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. അരിത്മെറ്റിക് കം ഡ്രോയിംഗ് വിഭാഗത്തില്‍ ഏതെങ്കിലും വിഷയത്തിലുളള എഞ്ചിനീയറിംഗ് ബിരുദമോ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമയോ ഉളളവര്‍ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി ഇന്ന് (സെപ്റ്റംബര്‍ 13) ന് രാവിലെ 10.30 ന് താഴെക്കോട് ഗവ. ഐ.ടി.ഐ. യില്‍ കൂടികാഴ്ചയ്ക്ക്എത്തണം. ഫോണ്‍ 04933 250700.
- Log in to post comments