Skip to main content

മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് 23.25 ലക്ഷംകൈമാറിചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്.

കൊണ്ടോട്ടിതാലൂക്ക്തലത്തില്‍ നടന്ന ധനസമാഹരണയജ്ഞത്തില്‍മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക്ഏറ്റവുംവലിയതുകകൈമാറിചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്മറ്റ്തദ്ദേശസ്ഥാപനങ്ങള്‍ക്ക്മാത്യകയായി.ഗ്രാമ പഞ്ചായത്ത്‌വാര്‍ഡുകളില്‍ നിന്ന്‌സമാഹരിച്ച  23,25,770 രൂപയാണ് പ്രസിഡന്റ് സി.രാജേഷിന്റെ നേത്യത്വത്തില്‍മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.ഉന്നത വിദ്യാഭ്യാസവകുപ്പ്മന്ത്രി ഡോ.കെ.ടി. ജലീലില്‍ പ്രസിഡന്റില്‍ നിന്നുംതുകസ്വീകരിച്ചു.
ഇതില്‍ 10 ലക്ഷംരൂപ തനത് ഫണ്ടില്‍ നിന്നും ബാക്കിതുക പൊതുജനങ്ങളില്‍ നിന്ന്‌സമാഹരിച്ചതുമാണ്. മെമ്പര്‍മാരുടെ നേത്യത്വത്തില്‍വാര്‍ഡുകള്‍ തോറും പ്രചരണം നടത്തിയാണ്തുകസമാഹരിച്ചത്.മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കേട്ടാണ്ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റിന്റെ നേത്യത്വത്തില്‍മുന്നിട്ടിറങ്ങിയത്.
ധനസമാഹരണ യജ്ഞത്തില്‍ വാഴയൂര്‍  ഗ്രാമപഞ്ചായത്ത് 10ലക്ഷവുംകൊണ്ടോട്ടി നഗര സഭ അഞ്ചുലക്ഷവും ബ്‌ളോക്ക് പഞ്ചായത്ത്‌രണ്ടുലക്ഷവും നല്‍കി.
നേരത്തെ പഞ്ചായത്തില്‍ നിന്ന്അഞ്ചുലക്ഷംരൂപക്കുള്ളവിഭവങ്ങള്‍ സമാഹരിച്ച്പ്രസിഡന്റ്‌രാജേഷിന്റെ  നേത്യത്വത്തില്‍ആലപ്പുഴയിലെദുരിതാശ്വസ ക്യാമ്പിലെത്തിച്ചിരുന്നു. കഴിഞ്ഞആഗസ്ത് 24 ന് അലപ്പുഴകലക്‌ട്രേറ്റില്‍മന്ത്രി തോമസഎൈസക്കുംജി.സുധാകരനുമാണ്അന്ന് പ്രസിഡന്റില്‍ നിന്ന്‌വിഭവങ്ങള്‍ ഏറ്റുവാങ്ങിയത്.
ചടങ്ങില്‍വൈസ് പ്രസിഡന്റ്‌കെ.ജമീല,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.ശിവദാസന്‍,സി.അബ്ദുല്‍ അസീസ്,അംഗങ്ങളായകെ.പി.കുഞ്ഞുമുട്ടി,കെ.ദാമോദരന്‍, സി.ശ്രീജിത്,സി.കെ.സുജിത്,കെ.സെക്രട്ടറി സി.സന്തോഷ്, അസി.സെക്രട്ടറിഷീജ.കെ. അഹമ്മദ്,തുടങ്ങിയവര്‍ പങ്കെടുത്തു.

 

date