Post Category
ജില്ലയില്‍രണ്ട് ക്യാമ്പുകളിലായി ഇനിയുള്ളത് 32കുടുംബങ്ങള്‍
പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഇനിയുള്ളത് 32 കുടുംബങ്ങളിലായി 108 പേര്‍. നിലമ്പൂര്‍ കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ അകംമ്പാടം എരഞ്ഞിമങ്ങാട്‌യത്തീംഖാന, പൊന്നാനി ഈഴവതിരുത്തി വില്ലേജിലെ ചമ്രവട്ടം പ്രൊജക്ട്ഓഫീസിലുമാണ് ക്യാമ്പുകള്‍ തുടരുന്നത്.
അകംമ്പാടം എരഞ്ഞിമങ്ങാട് യത്തീംഖാനയിലെ ക്യാമ്പില്‍ 17 കുടുബങ്ങ ളാണുള്ളത്. ഇതില്‍ 16 പുരുഷന്‍മാരും 30 സ്ത്രീകളും 12 കുട്ടികളുമായി 58 ആണ് അംഗസംഖ്യ. ചമ്രവട്ടം പ്രൊജക്ട്ഓഫീസ് ക്യാമ്പില്‍ 15 കുടുംബങ്ങളും കഴിയുന്നു. ഇവരില്‍ 11 പുരുഷന്‍മാരും 21 സ്ത്രീകളും 18 കുട്ടികളുമടക്കം 50 പേരുണ്ട്.
രണ്ട് ക്യാമ്പുകളിലുമായി 27 പുരുഷന്‍മാര്‍, 51സ്ത്രീകള്‍, 30 കുട്ടികള്‍ എന്നിങ്ങനെയാണ് ഔദ്യോഗികകണക്ക്.
date
- Log in to post comments