Skip to main content

കാലവര്‍ഷക്കെടുതി -നഷ്ടംവിലയിരുത്താന്‍ ഡിജിറ്റല്‍സര്‍വ്വേതുടങ്ങി

കാല വര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നഷ്ടംവിലയിരുത്താന്‍ കേരള സ്റ്റേറ്റ് ഐ.ടി.മിഷന്റെയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെയുംസംയുക്താഭിമുഖ്യത്തില്‍ ഡിജിറ്റല്‍സര്‍വ്വേതുടങ്ങി.  ഐ.ടി.മിഷന്‍ തയ്യാറാക്കിയൃലയൗശഹറസലൃമഹമആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചാണ്‌സര്‍വ്വേ നടത്തുന്നത്. വീടും പുരയിടവും നഷ്ടപ്പെട്ടവര്‍, വീട് നഷ്ടപ്പെട്ടവര്‍, വീട് ഭാഗികമായി നഷ്ടപ്പെട്ടവര്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ്‌വിവരശേഖരണം നടക്കുന്നത്.
ംംം.്ീഹൗിലേലൃ.െൃലയൗശഹറ.സലൃമഹമ.ഴീ്.ശി എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള സാങ്കേതികവൈദഗ്ദ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അതത് തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ പരിശീലനം നല്‍കും. ഇത്തരത്തില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ്‌മൊബൈല്‍ ആപ്പ് വഴിവിവരശേഖരണം നടത്തുന്നത്. അതത് തദ്ദശ സ്വയംഭരണ സെക്രട്ടറിമാരുടെമേല്‍നോട്ടത്തില്‍ ലെയ്‌സണ്‍ ഓഫീസര്‍മാരാണ് പ്രാദേശിക തലത്തില്‍ സര്‍വ്വേ ഏകോപിപ്പിക്കുന്നത്.
 സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗം പരിശോധിച്ച്‌സെക്രട്ടറിമാര്‍തുടര്‍ നടപടികള്‍ സ്വീകരിക്കും. സര്‍വ്വേറിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച്‌സെപ്തംബര്‍ 12 നകംജില്ലാ ഭരണകൂടത്തിന് കൈമാറുന്ന രൂപത്തിലാണ്‌സര്‍വ്വേ നടപടികള്‍ ക്രമീകരിച്ചിരിക്കുന്നത്.

 

date