ധനസമാഹരണയജ്ഞത്തില്‍ പങ്കാളികളാവുക ; ദുരിതാശ്വാസ നിധിയിലേക്ക്ഉദാരമായിസംഭാവന ചെയ്യുക. --ജില്ലാകലക്ടര്‍.
താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധന സമാഹരണയജ്ഞത്തില്‍ എല്ലാവിഭാഗം ആളുകളും സജീവമായി പങ്കാളികളാകണമെന്നും തങ്ങള്‍ക്ക് കഴിയാവുന്ന രീതിയില്‍ സംഭാവന നല്‍ണമെന്നും ജില്ലാകലക്ടര്‍ അമിത്മീണ അഭ്യര്‍ത്ഥിച്ചു. പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കോടികളുടെ ആവശ്യമുണ്ട്. വലിയൊരു തുക പൊതുജനങ്ങളില്‍ നിന്ന്സമാഹരിച്ചാലെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയു.
മതരാഷ്ട്രീയ സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വാട്സപ്പ്കൂട്ടായ്മകള്, ക്ലബുകള്‍ വ്യാപാരികള്‍, വ്യവസായികള്‍,വാഹന ഉടമകള്‍,തൊഴിലാളികള്‍,ക്യഷിക്കാര് തുടങ്ങിയ ജീവതിത്തിന്റെ നാനാ തുറകളിലുള്ള ആളുകളും ഈ യജ്ഞം വിജയിപ്പിക്കുന്നതില്‍ സഹകരിക്കണം. കഴിയുന്ന തുക സംഭാവനയായി നല്‍കണം.
സംഭാവനകള്‍ ചെക്കായോ ഡി.ഡി.യായോ നല്‍കണം.
മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക്തുക നല്‍കുന്നവര്‍അത്ഡിമാന്റ് ഡ്രാഫ്റ്റായോചെക്കായോ നല്‍കണം. ഇക്കാര്യത്തില്എല്ലാവിഭാഗംആളുകളും സഹകരിക്കണമെന്നുംജില്ലാകലക്ടര്അിറിയിച്ചു.
മത്സ്യതൊഴിലാളി പട്ടികകരട് പ്രസിദ്ധീകരിച്ചു.
ഫിഷറീസ്വകുപ്പ് 2018 - 2019 വര്‍ഷത്തെ മത്സ്യ തൊഴിലാളികളുടെ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചു. കരട് പട്ടികയില്മേലുള്ള ആക്ഷേപങ്ങളോ, പരാതികളോ മത്സ്യബോര്‍ഡ് അതാത് ഫിഷറീസ് ഓഫീസര്‍ മുമ്പാകെ സപ്തംബര്‍ 15 നകം അപ്പീല്‍ ചെയ്യുവാന്‍ അവസരമുണ്ടെന്ന് മത്സ്യ ഫെഡ് മേഖലാ കാര്യാലയം എക്സിക്യൂട്ടിവ് അറിയിച്ചു.
കള്ള്വ്യവസായതൊഴിലാളിക്ഷേമനിധി ബോര്ഡില്കുടിശ്ശികഒറ്റത്തവണ തീര്‍പ്പാക്കാന്‍ അവസരം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ക്ഷേമനിധി കുടിശ്ശിക അടയ്ക്കുന്നതിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പിലാക്കി ആഗസ്റ്റ് 23ന് ഉത്തരവ് പുറപ്പെടുവിച്ചു. ഈ പദ്ധതിയ്ക്ക് ഉത്തരവ് തിയതി മുതല്‍ ആറ്മാസം വരെ പ്രാബല്യം ഉണ്ടായിരിക്കും. കുടിശ്ശിക അടയ്ക്കാന്‍ തൊഴിലുടമകള്‍ ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. പദ്ധതി സംബന്ധിക്കുന്ന വിശദ വിവരങ്ങള്‍ കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കും.
- Log in to post comments