Skip to main content

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെവിവേചനം: നടപടിക്ക് ജില്ലാകലക്ടര്‍ഉത്തരവിട്ടു

പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിഭാഗീയമായും സ്വജനപക്ഷപാതപരമായും പെരുമാറുന്ന സംഘടനാ നേത്യത്വത്തിനെതിരെയും വ്യക്തികള്‍ക്കെതിരെയും നിയമനടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി ജില്ലാകലക്ടര്‍ അമിത്മീണ ഉത്തരവിട്ടു. ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ആക്ട് സെക്ഷന്‍ (61) പ്രകാരം ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരവും ദുരിതാശ്വാസ സഹായവും നല്‍കുന്ന കാര്യത്തില്‍ ലിംഗപരമോ ജാതിപരമോ മതപരമോ സാമുദായികപരമോ വിവേചനങ്ങള്‍ കാട്ടുന്നത് നിരോധിച്ചുള്ളതാണെന്നും കുറ്റകരമാണന്നും കലക്ടര്‍അറിയിച്ചു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ചിലസംഘടനകള്‍ അത്തരത്തില്‍ പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ കലക്ടറുടെ ഇടപെടല്‍. വിഭാഗീയവും സ്വജനപക്ഷപാതപരവുമായ പ്രവര്‍ത്തനങ്ങളുണ്ടാകുന്ന മുറയ്ക്ക് ഡിസാസ്റ്റര്‍മാനേജ്‌മെന്റ് ആക്ട്‌വകുപ്പ് 26(2) പ്രകാരം നിക്ഷിപ്തമായ അധികാരമുപയോഗിച്ച്കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍വ്യക്തമാക്കി. വിവേചനപരമായ പ്രവര്‍ത്തനങ്ങളിലേര്‍ പ്പെടുന്ന സര്‍ക്കാരിതര സംഘടനകളെ നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദേശം നല്‍കിയാണ്കലക്ടറുടെ നടപടി.

 

date