Post Category
എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, ബാങ്കിംഗ് സര്‍വീസ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദേ്യാഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.bcdd.kerala.gov.in ലും 0495 2377786 ലും ലഭിക്കും.
date
- Log in to post comments