Skip to main content

വാഹന വായ്പക്ക് അപേക്ഷ ക്ഷണിച്ചു

    സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ വാഹന വായ്പാ (ഓട്ടോ റിക്ഷ, ഗുഡ്‌സ് കാരിയര്‍, ടാക്‌സി കാര്‍ ഉള്‍പ്പെടെയുള്ള കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ വാങ്ങുവാന്‍) പദ്ധതി പ്രകാരം  വായ്പ  അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പാ തുക പത്ത് ലക്ഷം രൂപ
    അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 കവിയരുത്. അപേക്ഷിക്കുന്നവര്‍ക്ക്  ബന്ധപ്പെട്ട വാഹനം ഓടിക്കുവാനുള്ള ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം. വായ്പാ  തുക അഞ്ച് ലക്ഷം രൂപവരെ ആറ് ശതമാനവും അതിന് മുകളില്‍ എട്ട് ശതമാനവും ആയിരിക്കും പലിശ നിരക്ക്.  തുക പലിശ സഹിതം 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്.
    തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഈടായി കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച്  ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ നിര്‍ദ്ദേശിക്കുന്ന മറ്റു അംഗീകൃത രേഖകളോ  ഹാജരാക്കേണ്ടതാണ്. ഫോണ്‍: 0497 2705036.

date